പ്ലസ് വൺ വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ


തളിപ്പറമ്പ് : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കൻഡറി  സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന്‍- ലതിക ദമ്പതികളുടെ മകൾ അഞ്ജന (17) ആണ് മരിച്ചത്.

ഇന്ന് രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ  അഞ്ജനയെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും  മരിച്ചിരുന്നു.

ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.

ഹെൽപ്‌ലൈൻ നമ്പർ 1056.

Previous Post Next Post