മയ്യിൽ : കയരളം നോർത്ത് എ എൽ പി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് പുൽക്കൂട് നിർമ്മിച്ചു. എ ഒ ജീജ കേക്ക് മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വി സി മുജീബ്, എം പി നവ്യ, കെ വൈശാഖ്, ധന്യ, രമ്യ എന്നിവർ നേതൃത്വം നൽകി. പരിപാടികളുടെ ഭാഗമായി പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.