കൊളച്ചേരി :- ഡെബിൾ ഡെക്കർ മൈക്കാഡം രീതിയിൽ ടാറിംങ്ങ് നടത്തണമെന്ന നിർദ്ദേശം വന്നതോടെ ഗ്രാമീണ റോഡിൻ്റെ താറിംങ് വർക്കുകൾ നടക്കാത്ത സ്ഥിതിയിലായി. പല റോഡുകളുടെയും പണികൾ പാതിവഴിയിലായിരിക്കുകയാണ്.പുതിയ കരാർ പണികൾ ടെണ്ടർ എടുക്കുന്നതും മുടങ്ങുന്നു.
റോഡ് താറിംങ്ങിൻ്റെ ഗുണനിലവാരം ഉയരത്താനാണ് ഡബിൾ ഡെക്കർ മെക്കാഡം ടാറിംങ് നടപ്പിലാക്കിയത്.മുൻപ് സിംഗിൾ ഡെക്കർ മൊക്കാഡം ടാറിംങ് ആണ് നടത്തി വരുന്നത്. അവയുടെ ഗുണനിലവാരം ചർച്ചയാവുകയും റോഡുകളുടെ പൊട്ടൽ പതിവാവുകയും ചെയ്തതോടെയാണ് ഡബിൾ ഡെക്കർ മെക്കാഡം ടാറിംങ് നടപ്പിലാക്കാൻ തീരുമാനിച്ചത്. പക്ഷെ പുതിയ ടാറിംങ് പ്രവൃത്തികൾ നടത്താനുള്ള സംവിധാനങ്ങൾ ഉള്ള കരാറുകാരുടെ അപര്യാപ്തതയും യന്ത്രസംവിധാനങ്ങൾ യഥാവിധി ഇല്ലാത്തതും ഇവ പ്രാദേശിക റോഡുകളിൽ കൊണ്ടുവന്ന് ടാർ ചെയ്യാൻ സാധിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ കൊളച്ചേരി പഞ്ചായത്തിലെ ആറാംവാർഡിലെ കയരളംമൊട്ട-മൈലാടി- പാടിയിൽ റോഡ് പ്രവൃത്തി പാതിവഴിയിലുപേക്ഷിച്ചിട്ട് എട്ട് മാസത്തോളമായി .കരാറുകാരൻ റോഡ് ചെമ്മണ്ണിട്ട് ജെല്ലി നിരത്തിയതോടെ സാങ്കേതിക തടസ്സം മൂലം പ്രവൃത്തി നിലച്ചു.
മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, മയ്യിൽ ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികളുമുൾപ്പെടെ ഒട്ടേറെ പേർ ഉപയോഗിക്കുന്ന റോഡാണിത്. ലക്ഷക്കണക്കിന് രൂപയ്ക്ക് കരാറുകാരൻ ടാറും ജില്ലിയും റോഡിനു സമീപം ഇറക്കി വച്ചിട്ട് മാസങ്ങളായി. വ്യക്തമായ മുന്നൊരുക്കമില്ലാതെ ടാറിംങ്ങ് രീതിയിൽ വന്ന മാറ്റത്തിൽ പ്രദേശവാസികൾ ഏറെ വലഞ്ഞിരിക്കുകയാണ്.