CPIM ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു


കൊളച്ചേരി :-
ലഹരി മാഫിയ സംഘങ്ങളെ ഒറ്റപെടുത്തുക എന്ന മുദ്രാവാക്യമുയർത്തി  കൊളച്ചേരി ലോക്കലിലെ13 കേന്ദ്രങ്ങളിൽ ജനജാഗ്രത സദസ് സംഘടിപ്പിച്ചു.

കരിങ്കൽ കുഴി ബസാറിൽ  CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.  സി.സത്യൻ അധ്യക്ഷത വഹിച്ചു.

ലോക്കൽ സെകട്ടറി ചുമതല വഹിക്കുന്ന ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു. പി.മനോഹരൻ സ്വാഗതവും ഇ. രാജീവൻ നന്ദിയും പറഞ്ഞു.

നണിയൂർ സൗത്ത് ശ്രീധരൻ സംഘമിത്ര , നണിയൂർ നോർത്ത് ഇ.പി ജയരാജൻ , പാടിക്കുന്ന് പാട്ടയം താഴെ എം.രാമചന്ദ്രൻ , പെരുമാച്ചേരി പള്ളിപറമ്പ് എം.വി ഷിജിൻ , ചെറുക്കുന്ന്, കമ്പിൽ എ കൃഷ്ണൻ കൊളച്ചേരി പറമ്പ് , പാട്ടയം മേലെ എ.പി സുരേശൻ , നണിയൂർ സെന്റർ എൻ. അനിൽകുമാർ പ്രഭാഷണം നടത്തി.



Previous Post Next Post