കണ്ണാടിപ്പറമ്പ് വയപ്രം ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കം


കണ്ണാടിപ്പറമ്പ് : വയപ്രം ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ജനുവരി 13, 14, 15 തീയ്യതികളിൽ ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

ജനുവരി 13 വെള്ളിയാഴ്ച രാവിലെ 5. 30 നും 6.40 നും മധ്യേ അരിയും തിരിയും കയറ്റൽ , 8 മണിക്ക്ഗണപതിഹോമം, വിശേഷാൽ പൂജകൾ ഉപ ദേവന്മാരുടെ പൂജ, നാഗപൂജ, വൈകുന്നേരം 5 മണിക്ക് കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ പാരായണം,  5.30ന് കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്കൽ ഘോഷയാത്ര, 8 മണിക്ക് കലാപരിപാടികൾ എന്നിവ നടക്കും.

 ജനുവരി 14 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ദീപാരാധന, സന്ധ്യാവേലയ്ക്കു ശേഷം വെളിച്ചപ്പാടിൻ്റെ അന്തി കലാശം, തുടർന്ന് കാരകയ്യേൽക്കൽ എന്നിവയും നടക്കും. രാത്രി 8 മണിക്ക്  മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നും കാഴ്ചവരവ്, ധർമ്മ ദൈവത്തിൻ്റെ പുറപ്പാട്  വിഷ്ണുമൂർത്തിയുടെ വെള്ളാട്ടം തുടർന്ന് മരുതിയോടൻ തൊണ്ടച്ചൻ്റെ പുറപ്പാട്, 11 മണിക്ക്കലശപാട്ട്, കലശം എഴുന്നള്ളിക്കൽ, വയപ്രം ശ്രീ ഭഗവതിയുടെ തിരുമുടി എഴുന്നള്ളിക്കൽ തോറ്റംപാട്ട് എന്നീ ചടങ്ങുകളും നടക്കും.

മഹോത്സവ ദിനമായ ജനുവരി 15 ഞായറാഴ്ച പുലർച്ചെ 4 മണിക്ക്പൊട്ടൻ ദൈവത്തിൻ്റ പുറപ്പാട്,  5 മണിക്ക്അഗ്നിപ്രവേശം തുടർന്ന് കുറത്തിയമ്മ, ഗുളികൻ, വിഷ്ണുമൂർത്തി തെയ്യങ്ങൾ രാവിലെ 10.30 ന് വയപ്രം ശ്രീ ഭഗവതിയുടെ തിരുമുടി നിവരൽ എന്നിവയ്‌ക്കു ശേഷം  ഉച്ചക്ക് 12. 30ന് കൂടിയാട്ടത്തോടെ കളിയാട്ട മഹോത്സവം സമാപിക്കും.

Previous Post Next Post