കാഞ്ഞിരത്തറ:-കാഞ്ഞിരത്തറ ശില്പി ആർട്സ് സെന്ററിന്റെ 43 ആം വാർഷികാഘോഷം ജനുവരി 7, 8 തീയതികളിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നു.
ജനുവരി ഏഴാം തീയതി ശ്രീ കെ. വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.തുടർന്ന് ശില്പി ആർട്സ് സെന്ററിലെ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
ജനുവരി 8 ഞായറാഴ്ച രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ സി.എം വിനയചന്ദ്രൻ് ഉദ്ഘാടനം ചെയ്തു പ്രഭാഷണം നടത്തുന്നു.
രാത്രി എട്ടുമണിക്ക് തിരുവനന്തപുരം സങ്കീർത്തനയുടെ ഇതിഹാസം എന്ന നാടകം ഉണ്ടായിരിക്കുന്നതാണ്.