കയരളം മാണിക്കോത്ത് രാമപുരം തറവാട് വക തിറ മഹോത്സവം ഫെബ്രുവരി 8, 9 തീയതികളിൽ


മയ്യിൽ : - വർഷത്താൽ നടത്തിവരാറുള്ള കയരളം മാണിക്കോത്ത് രാമപുരം തറവാട് വക തിറ മഹോത്സവം ഫെബ്രുവരി 8,9 (ബുധൻ, വ്യാഴം,മകരം 25 26) തീയതികളിലായി നടക്കും.പുതിയ ഭഗവതി, വീരൻ, വീരാളി വിഷ്ണുമൂർത്തി,ഭദ്രകാളി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.

ഫിബ്ര. 8നു 7 മണിക്ക് സാംസ്കാരിക സമ്മേളനവും,8 മണി മുതൽ പ്രസാദ സദ്യയും, തുടർന്ന് മാണിക്കോത്ത് സിംഫണി അവതരിപ്പിക്കുന്ന സംഗീതാർച്ചനയും ഉണ്ടാകും.ഫിബ്ര.9നു രാവിലെ 5 മണിക്ക് പുതിയ ഭഗവതി വിഷ്ണു മൂർത്തി തെയ്യങ്ങൾ പുറപ്പെടും.മാണിക്കോത്ത് തറവാട് വീടുകളിലെ എഴുന്നള്ളിപ്പിന് ശേഷം 9 നു 11 മണിയോടെ ഈ വർഷത്തെ കളിയാട്ടം സമാപിക്കും.

Previous Post Next Post