കണ്ണൂർ:- ജില്ലയിലെ മുഴുവൻ ആധാരം എഴുത്തുകാരും പണിമുടക്കി വിവിധ രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. തിരുവനന്തപുരത്ത് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസിന് മുന്നിൽ ആധാരം എഴുത്ത് അസോസിയേഷൻ ഉപരോധസമരത്തിന് നേതൃത്വംനൽകിയ സംഘടനാ നേതാക്കളുടെ ലൈസൻസ് സസ്പെൻഡ്‌ചെയ്ത പ്രതികാരനടപടിയിൽ പ്രതിഷേധിച്ചാണ് പണിമുടക്കും ധർണയും നടത്തിയത്.
കണ്ണൂരിൽ ധർണാസമരം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം അരക്കൻ ബാലൻ ഉദ്ഘാടനംചെയ്തു. സി. മുഹമ്മദ് റഫീഖ് അധ്യക്ഷതവഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി പി.പി. വൽസലൻ, കെ.സി. സുധീർ കുമാർ, സി.പി. മുഹമ്മദ് മുർഷിദ്, കെ.പി. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.