സുന്നി മഹല്ല് ഫെഡറേഷൻ ശില്പശാല തുടങ്ങി

 


 പാപ്പിനിശ്ശേരി:-സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മിറ്റി പഠന ശില്പശാല തുടങ്ങി. ജില്ലയിലെ 20 കേന്ദ്രങ്ങളിൽ കൗമാരക്കാരായ യുവതീയുവാക്കൾക്കായി നടത്തുന്ന മാരിറ്റൽ കോഴ്സുകൾക്ക് നേതൃത്വം കൊടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് പഠന ശില്പശാല നടത്തുന്നത്.

പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യയിൽ നടക്കുന്ന പരിപാടി ജില്ലാ പ്രസിഡൻ്റ് അഹമ്മദ് തേർളായി ഉദ്ഘാടനംചെയ്തു.ജില്ലാ ചെയർമാൻ പി.ടി.മുഹമ്മദ് ശ്രീകണ്ഠപുരം അധ്യക്ഷതവഹിച്ചു. എ.കെ.അബ്ദുൽബാഖി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, ഷഹീർ പാപ്പിനിശ്ശേരി, ടി.വി.അഹമ്മദ് ദാരിമി എന്നിവർ സംസാരിച്ചു.

Previous Post Next Post