തെരുവുനായകൾ മൂന്ന് ആടുകളെ കൊന്നു

 

 


തളിപ്പറമ്പ്:-പട്ടുവം ഇടമൂടിലെ ബത്താലി സുഹറയുടെ വീടിനു സമീപത്തെ ഷെഡിൽ കെട്ടിയ മൂന്നാടുകളെ തെരുവുനായകൾ കടിച്ചുകൊന്നു.മൂന്നെണ്ണത്തിന് നായക്കളുടെ കടിയേറ്റു. 

തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഷെഡിനു സമീപത്തെ മതിൽ ചാടിക്കടന്നെത്തിയ നായകൾ ബഹളം കേട്ട് ആളുകൾ ഓടിയെത്തുമ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ആടുകൾക്ക് വെറ്ററിനറി ഡോക്ടർ മിന്നു സേവ്യറുടെ നേതൃത്വത്തിൽ ചികിത്സനൽകി

Previous Post Next Post