നാറാത്ത്: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ജനുവരി 26 ന് എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ബ്രാഞ്ച് തല സൗഹൃദ ഫുട്ബോൾ മൽസരം നടത്തും. വൈകിട്ട് 7.30 ന് സ്റ്റെപ്പ് റോഡിനു സമീപത്തെ ടർഫിൽ നടക്കുന്ന ഫുട്ബോൾ മൽസരം എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ പി മുസ്തഫ, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഹനീഫ എം ടി, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് അനസ് മാലോട്ട് പങ്കെടുക്കും.
ജവാദ് കണ്ണാടിപ്പറമ്പ് മൂസാൻ . കമ്പിൽ ഷമീർ നാറാത്ത് നിയന്ത്രിക്കും.