കുറ്റ്യാട്ടൂർ : മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൂവച്ചിക്കുന്ന് താഴേവീട് റോഡിൽ നിന്നും തണ്ടപ്പുറം ബദ്ർ പള്ളി റോഡിലേക്ക് വയൽവഴി ബന്ധിപ്പിച്ച് റോഡുണ്ടാക്കുന്നതിന് റോഡ് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു.വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു പരിപാടി ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ , വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ,വാർഡ് വികസന സമിതി കെ.രാമചന്ദ്രൻ , എന്നിവർ രക്ഷാധികാരികളായും ചെയർമാൻ പി.സത്താർ, കൺവീനർ കെ.വിനോദ് കുമാർ,ട്രഷറർ കൂവ്വക്കാട്ട് ഷമീർ, വൈസ്ചെയർമാൻ ടി.വി അബ്ദുൽ ഖാദർ, ജോയിന്റ്കൺവീനർ കെ. ബാലകൃഷ്ണൻ, എന്നിവരടങ്ങിയ 19 അംഗ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു . വാർഡ് വികസനസമിതി കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതവും റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ കെ.വിനോദ് കുമാർ നന്ദിയും പറഞ്ഞു.