കമ്പിൽ : തളിപ്പറമ്പ് സൗത്ത് സബ്ജില്ല JRC (സി ) ലെവൽ ഏകദിന ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. അബ്ദുൽ മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ജെ ആർ സി കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് കീത്തേടത്ത് മുഖ്യാതിഥിയായി. ഉപജില്ലയിലെ 4 സ്കൂളുകളിൽ നിന്നായി നൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ വത്സല. കെ, മധുസൂധനൻ മാസ്റ്റർ എന്നിവ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് സുധർമ്മ. ജി, ഉപജില്ലാ ജെ ആർ സി കൗൺസിലർ അശോകൻ. പി. കെ, പി. ടി. എ പ്രസിഡന്റ് അബ്ദുൽ സലാം, ഷാജേഷ്. കെ, ഷബ്‌ന രാജ്, ഷീന. കെ. സി, ശാന്തിഭൂഷൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും, കുട്ടികളുടെ കലാപരിപാടികളും ഉൾപ്പെടുത്തിയ ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി.