തൈലവളപ്പ് : രാഷ്ട്രീയ- സംഘടനാ ഭേതമന്യേ നാട്ടിലെ എല്ലാ വിഭാഗം ആളുകളുടെയും ഓൺലൈൻ സൗഹൃദ കൂട്ടായ്മയായ തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിന്റെ നാലാം വാർഷികം ജൂനിയർ, സീനിയർ വിദ്യാർഥികളുടെ വിവിധ കലാ-സാഹിത്യ മത്സരങ്ങളോടെ (ഓൺ ലൈൻ) ആഘോഷിച്ചു.
സീനിയർ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ നസൽ അയ്യൂബ് വി കെ ഒന്നാം സ്ഥാനവും സജാ ശാദുലി രണ്ടാം സ്ഥാനവും ഷഹ്മ നിയാസ് മൂന്നാം സ്ഥാനവും നേടി.
സീനിയർ പോസ്റ്റർ രചന മത്സരത്തിൽ ഷഹ്‌മ നിയാസ്, ഫർഹ ശംസുദ്ദീൻ, അഫ്റ അമീർ, സജ ശാദുലി എന്നിവരും സീനിയർ അനൗൺസ്മെന്റ് മത്സരത്തിൽ ഹന ഫാത്തിമ സജ എം.കെ, ഷഹ്‌മ കെ പി, ഫർഹ എം കെ എന്നിവരും ജൂനിയർ മാപ്പിളപ്പാട്ട് മത്സരത്തിൽ ഹഫ്സ യഹ് യ , ലിബ. സി, മുഹമ്മദ് അഫ്ശാൻ എന്നിവരും ജൂനിയർ പോസ്റ്റർ രചന മത്സരത്തിൽ മസ്നാൻ മഹറൂഫ്, ശഹദ നിയാസ്, നിദ ശാദുലി എന്നിവരും ജൂനിയർ അനൗൺസ്മെന്റ്മത്സരത്തിൽ മസ്നാൻ മഹറൂഫ്, നിദ എം കെ, ശഹദ കെ പി എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
റഷീദ് മാസ്റ്റർ മയ്യിൽ, സുഹൈൽ മാസ്റ്റർ കാട്ടാമ്പള്ളി എന്നിവർ വിധി നിർണ്ണയിച്ചു, ഗ്രൂപ്പ് അഡ്മിൻ ശംസുദ്ദീൻ തൈലവളപ്പ് പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.