മയ്യിൽ : വിവിധ റാങ്കുകളിൽ നിന്ന് വിരമിച്ച സൈനികരായ സി.വി. വേലായുധൻ, എം.വി. മനോഹരൻ ,കെ രഘുനാഥ്, കെ.രാജേഷ്, ടി.വി . വൽസരാജ്, വി.വി. അച്ച്യുതൻ, പി.വി.കുഞ്ഞിക്കണ്ണൻ, പി.കെ. പത്മനാഭൻ , ടി.വി.ബാലകൃഷ്ണൻ, ടി.പി. മനോജ്, എം.കെ.പ്രകാശൻ, എന്നിവരെ വള്ളിയോട്ടുവയൽ ജയകേരള വായനശാലയിൽ ആദരിച്ചു.പ്രസിഡണ്ട് ഇ.പി.രാജന്റെ അദ്ധ്യക്ഷതയിൽ ശൗര്യചക്ര സുബേദാർ പി.വി മനേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ റിട്ടയേർഡ് സുബേദാർ മേജർ ടി.വി.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ഓമന എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വി.വി.ദേവദാസൻ സ്വാഗതവും ജോയിന്റ്സെക്രട്ടറി എം.മനോഹരൻ നന്ദിയും പറഞ്ഞു.