മാലിന്യസംസ്‌കരണം: യൂസർഫീ ഇനി നിർബന്ധം

 


 കൊച്ചി:- സമ്പൂർണ മാലിന്യമുക്തസംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാർ മാലിന്യസംസ്കരണത്തിനായി സമഗ്ര നിയമനിർമാണത്തിനൊരുങ്ങുന്നു. മാലിന്യശേഖരണത്തിന് സംസ്ഥാനത്ത് യൂസർഫീ നിർബന്ധമാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.

വാതിൽപ്പടി സേവനത്തിനായി യൂസർഫീക്കൊപ്പം രശീതി നൽകുന്നതും നിർബന്ധമാക്കും. മാലിന്യനിർമാർജന പദ്ധതികൾക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ നീക്കം നടത്തുന്നവരെ കണ്ടെത്തി നിയമനടപടികളെടുക്കാനും സർക്കാർ തീരുമാനിച്ചു.

യൂസർഫീ നൽകുന്നതിൽനിന്ന്‌ ആരെയും ഒഴിവാക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അതിദരിദ്രവിഭാഗത്തിൽപ്പെടുന്നവരോ മറ്റോ ബുദ്ധിമുട്ടറിയിച്ചാൽ ഇളവനുവദിക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങൾ പരിഗണിക്കും.

 മാലിന്യസംഭരണം, നീക്കം എന്നിവയുടെ കണക്കുകൾ ലഭിക്കുന്ന സ്മാർട്ട് ഗാർബേജ് ആപ്പ് മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവിൽ 376 തദ്ദേശസ്ഥാപനങ്ങളാണ് ആപ്പിലുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള മാലിന്യശേഖരണ വിവരങ്ങളും ആപ്പിൽ ലഭിക്കും

Previous Post Next Post