പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചു


പെരുമാച്ചേരി : പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല &  ഗ്രന്ഥാലയം  ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചു.

 ഒന്നാം സമ്മാനമായ കോറോത്ത് ബാലൻ നായർ സ്മാരക ട്രോഫിയും 7500 രുപയും ബുറൈസി കൊട്ടപ്പൊയിൽ നേടി. കെ.വി.കരുണാകരൻ മാസ്റ്ററുടെ സ്മരണാർത്ഥമുള്ള ട്രോഫിയും 6500 രുപയും രണ്ടാം സ്ഥാനക്കാരായ ശിവജി പെരുമാച്ചേരിയും കരസ്ഥമാക്കി. മൂന്നാം സമ്മാനം ചൈതന്യ കാട്ടിലെ പീടിക Dr.സെയിൻസ് സെയിൻഡെൻ്റ് മൾട്ടി സ്പെഷാലിറ്റി ഡെൻ്റൽ ക്ലിനിക്ക് കൊളച്ചേരിമുക്ക് ഏർപ്പെടുത്തിയ മൊൽറോയും 4000 രൂപ ക്യാഷ് പ്രൈസും കരസ്ഥാ മാക്കി. നാലാം സ്ഥാനം കെ.വി.ഗോവിന്ദൻ നായരുടെ സ്മരണക്കുള്ള മൊമൻറ്റോയും 3000 രൂപ ക്യാഷ് പ്രൈസും ബ്രദേർസ് പാടിയിലും കരസ്ഥമാക്കി.

16 ടീമുകൾ മത്സരിച്ചു . യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ശ്രീജേഷ് കൊയ്ലരിയൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.പി ശശിധരൻ അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്മ സംസാരിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം മുതിർന്ന കോൺഗ്രസ്സ് നേതാവും വായനശാല രക്ഷാധികാരിയുമായ വി.കെ.നാരായണൻ നിർവ്വഹിച്ചു.

Previous Post Next Post