മയ്യിൽ : കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പാനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അവരെ നാടൻ പാനീയങ്ങളുടെ ഗുണങ്ങളെ ക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുമായി പഴശ്ശി എ എൽ പി സ്കൂളിൽ 'ഹാപ്പി ഡ്രിങ്ക്സ് ' നാടൻ പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള, തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് നിരവധി പാനീയങ്ങൾ തയ്യാറാക്കി.