സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ചു


കൊളച്ചേരി : പുതുവർഷത്തിൽ പുതുതലമുറയ്ക്കായി ലഹരിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ഈശാനമംഗലം, തെക്കേക്കര എന്നിവിടങ്ങളിൽ ദീപം തെളിയിച്ചു.

തെക്കേക്കരയിൽ നടന്ന പരിപാടിയിൽ  മഹേഷ് തെക്കേക്കര അധ്യക്ഷത വഹിച്ചു.  ഒ. പ്രശാന്ത് സ്വാഗതം പറഞ്ഞു. കെ. പി ചന്ദ്രബാനു മുഖ്യപ്രഭാഷണം നടത്തി.

ഈശാനമംഗലത്ത് നടന്ന പരിപാടിയിൽ സുഭാഷ് ചേലേരി അധ്യക്ഷത വഹിച്ചു.വിഷ്ണു പ്രകാശ് സ്വാഗതം പറഞ്ഞു.ജിഷ്ണു പി.കെ,  രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായ സുധീർ കാവുംചാൽ,ഷാജി.പി, ശരത് കുമാർ,ഗീത വി.വി എന്നിവരും പങ്കെടുത്തു

Previous Post Next Post