കൊളച്ചേരി:- കമ്യൂണിസ്റ്റ് നേതാവും മുൻ MLA യുമായഇ.പി കൃഷ്ണൻ നമ്പ്യാരുടെ 36 മത് ചരമ വാർഷികം സമുചിതമായി ആചരിച്ചു.കൊളച്ചേരിയിലെ ഇ.പി സ്മാരക സ്തൂപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ പുഷ്പാർച്ചന നടത്തി.
അനുസ്മരണയോഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രൻ , ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ ,ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി പവിത്രൻ പി.വി വത്സൻ മാസ്റ്റർ പ്രസംഗിച്ചു.ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു