കൊളച്ചേരി: 'സ്വത്വബോധത്തിൽ നിന്നും രാഷ്ട്രീയ ബോധ്യത്തിലേക്ക് ' എന്ന പ്രമേയത്തിൽ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദിശ 2023 കൗൺസിൽ ക്യാമ്പും , മുസ്‌ലിം ലീഗ് ജില്ലാ - മണ്ഡലം നേതാക്കൾക്കുമുള്ള സ്വീകരണവും ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് പാടിക്കുന്ന് ടി എൻ എം. സ്പോർട്സ് ഹബ്ബിൽ നടക്കും .
പഞ്ചായത്ത് കൗൺസിൽ അംഗങ്ങളുടെ സംഗമമാണ് ആദ്യം നടക്കുക. 7 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വെച്ച് പുതുതായി ചുമതലയേറ്റ ജില്ലാ- മണ്ഡലം നേതാക്കളായ അഡ്വ: അബ്ദുൽ കരീം ചേലേരി, കെ.ടി സഹദുള്ള , ഇബ്രാഹിം കുട്ടി തിരുവട്ടൂർ , മഹ്മൂദ് അള്ളാംകുളം, മുസ്തഫ കോടിപ്പോയിൽ ,പി.കെ സുബൈർ , ടി.വി ഹസൈനാർ മാസ്റ്റർ , സി.കെ മഹ്മൂദ് തുടങ്ങിയ നേതാക്കളെ അനുമോദിക്കും.
തുടർന്ന് നടക്കുന്ന സെഷനിൽ പ്രമുഖ പ്രഭാഷകൻ ഹസീം ചേമ്പ്ര - മലപ്പുറം വിഷയാവതരണം നടത്തും.