കുറ്റ്യാട്ടൂർ വിതുമ്പി;കാറിന് തീപിടിച്ച് മരിച്ച ദമ്പതികൾക്ക് നാടിന്റെ യാത്രാമൊഴി

 



കുറ്റ്യാട്ടൂർ :-ഇന്ന്  കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് മരിച്ച ദമ്പതികൾക്ക് നാടിന്റെ യാത്രാമൊഴി.കുറ്റ്യാട്ടൂര്‍ യുപി സ്കൂളിന് സമീപത്തെ കുഴിക്കൽ വിശ്വനാഥന്റെയും ശോഭനയുടെയും മകൾ റീഷ (25 ) ഉരുവച്ചാലിലെ താമര വളപ്പില്‍ പരേതരായ ഗോപാലന്റെയും കൗസല്യയുടെയും മകൻ പ്രജിത്ത് (35) എന്നിവരായിരുന്നു. മരിച്ചത്. ഇരുവരുടെയും  ഭൗതികശരീരം വൈകുന്നേരത്തോടെ റിഷയുടെ വീട്ടിൽ എത്തിച്ച് പൊതു ദർശനത്തിന് ശേഷം പ്രജിത്തിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. രണ്ട് സ്ഥലത്തുമായി നാനാ തുറകളിൽപ്പെട്ട നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. അപകടത്തിൽപ്പെട്ട കാറിൽ ദമ്പതികളെ കൂടാതെ നാല് പേർ ഉണ്ടായിരുന്നു.

കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന നാല് പേരിൽ ശ്രീപാർവ്വതി മരിച്ച റീഷയുടേയും,പ്രജിത്തിന്റെയും മകളാണ്.പ്രജിത്തിന്റെ സഹോദരങ്ങള്‍: പ്രമോദ്, പ്രകാശന്‍, പ്രശാന്തന്‍, പ്രസന്ന, പരേതനായ പ്രദീപന്‍റീഷയുടെ അഛന്‍ വിശ്വനാഥൻ, അമ്മ ശോഭന ,

മേയർ ടി.ഒ.മോഹനൻ, DCC പ്രസിഡണ്ട് മാർട്ടിൻ ജോർജ് ,  സി.പി.ഐ.(എം.) നേതാക്കളായ എൻ. അനിൽകുമാർ പി.പി.ഗോപിനാഥ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.എം. ശിവദാസൻ , ബി.ജെ.പി ജില്ലാ പ്രസിഡണ്ട്എൻ. ഹരിദാസൻ , കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്  പി.പി. റെജി,മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് മുസ്തഫ കോടി പ്പോയിൽ, മണ്ഡലം  യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്  ശംസുദ്ധീൻ വേശാല, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തംഗം കെ കെ ബശീർ മാസ്റ്റർ, എ എ അബ്ദുൽ ഖാദർ ,പി കെ ബഷീർ ചെറുവത്തലതുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. 

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഏഴ് മണിയോടെ കുറ്റിയാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. പൂർണ്ണ ഗർഭിണിയായ റിഷയെ കണ്ണൂർ ജില്ലാ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്നതിനിടെ  ആശുപത്രിക്ക് നൂറ് മീറ്റർ അകലെ വെച്ചാണ് കാറിന് തീപ്പിടിച്ചത്



Previous Post Next Post