കൊളച്ചേരി:-കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഫിബ്രവരി 22 ന് രാവിലെ തളിപറമ്പ് ചിറവക്കിൽ നൽകുന്ന സ്വീകരണത്തിന്റെ പ്രചരണാർഥം CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. കരിങ്കൽ കുഴി ബസാറിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി വി വത്സൻ മാസ്റ്റർ , പി.പി കുഞ്ഞിരാമൻ പ്രസംഗിച്ചു . ലോക്കൽ സെക്രട്ടറി ചുമതല വഹിക്കുന്ന ശ്രീധരൻ സംഘമിത്ര സ്വാഗതവും കുഞ്ഞിരാമൻ കൊളച്ചേരി നന്ദിയും പറഞ്ഞു. കമ്പിൽ ബസാറിൽ നടന്ന സമാപന യോഗത്തിൽ സി.രജുകുമാർ പ്രസംഗിച്ചു.