മുണ്ടേരി:- വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രചാരണ വാഹനജാഥയ്ക്ക് ചക്കരക്കല്ലിൽ തുടക്കമായി. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ജാഥാലീഡർ സി.സി. വർഗീസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സി.കെ. രാജൻ, കെ.കെ. മൻസൂർ, പോക്കുഹാജി, കെ. പ്രദീപൻ, അബ്ദുൾ അസീസ്, എ. സുധാകരൻ, വി.വി. ഖലീൽ എന്നിവർ സംസാരിച്ചു. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, ചക്കരക്കല്ല് മേഖലകളിൽ കേന്ദ്രീകരിച്ചാണ് ജാഥ നടക്കുന്നത്. ജാഥ വ്യാഴാഴ്ച വൈകീട്ട് ആറിന് തലശ്ശേരിയിൽ സമാപിക്കും.
ആരോഗ്യകാർഡ് നിബന്ധനകൾ ലഘൂകരിക്കുക, വെട്ടിക്കുറച്ച വ്യാപാരി പെൻഷൻ പുനഃസ്ഥാപിക്കുക, റോഡ് വികസനത്തിന്റെ പേരിൽ ഒഴിയേണ്ടി വരുന്ന വ്യാപാരികൾക്ക് പുനരധിവാസം ഉറപ്പുവരുത്തുക, പുതുതായി ഏർപ്പെടുത്തിയ ഇന്ധനസെസ് പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണയുടെ പ്രചരണാർഥമാണ് ജാഥ.