ബംഗളൂരു : കണ്ണൂർ ചെക്കിക്കുളം വെളിച്ചത്ത് വളപ്പിൽ പുത്തൻപുരയിൽ അബ്ദുൽനാസർ (57) ബംഗളൂരുവിൽ മരിച്ചു.ദീർഘകാലമായി ബംഗളൂരുവിലായിരുന്നു താമസം.
മാർത്തഹള്ളിയിൽ ടൈലറിങ് ഷോപ് നടത്തിവരുകയായിരുന്നു. സി.വി. രാംനഗർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൈസൂർ റോഡ് ഖബർസ്ഥാനിൽ എ.ഐ.കെ.എം.സി.സി പ്രവർത്തകൻ മൊയ്തു മാണിയൂരിന്റെ നേതൃത്വത്തിൽ ഖബറടക്കി.
ഭാര്യ: മറിയം.
മകൻ: ഫിറോസ്.