മയ്യിൽ : യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ കൃപേഷ് - ശരത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡന്റ് ഷംസു കണ്ടക്കൈയുടെ അദ്ധ്യക്ഷതയിൽ ഇ.കെ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം,ജിനീഷ് ചാപാടി, മജീദ് കരക്കണ്ടം, ഷിജു കണ്ടക്കൈ, റമിൽ കടൂർ എന്നിവർ സംസാരിച്ചു.