കൊളച്ചേരി :- കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശരത്ത് ലാൽ-കൃപേഷ് രക്തസാക്ഷി അനുസ്മരണം സംഘടപ്പിച്ചു.പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടിൻറു സുനിൽ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജ്മ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ,കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി സുമേഷ് , യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം യഹ്യ പള്ളിപ്പറമ്പ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിന് പ്രവീൺ ചേലേരി സ്വാഗതതവും , ശ്രീജേഷ് നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈ. പ്രസിഡൻ്റ് റൈജു പി വി, സെക്രട്ടറി രജീഷ് മുണ്ടേരി, നിതുൽ തുടങ്ങിയവർ സന്നിഹിദ്ധരായിരുന്നു.