പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ റോഡിൽ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം പൊട്ടി വീണതിനെ തുടർന്ന് സമീപവാസിയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി.
ഇന്നലെ രാത്രിയോടെയായിരുന്നു കോടിപ്പൊയിൽ റോഡിൽ മരം പൊട്ടി വീണത്. കൃത്യ സമയത്തു തന്നെ ഇത് വഴി വീട്ടിലെക്ക് പൊകുകയായിരുന്ന പള്ളിപ്പറമ്പിലെ ഹോട്ടൽ ഉടമ അബ്ദുള്ള സംഭവം കണ്ടതും ഉടനെ തന്നെ KSEB അധികൃതരെ അറിയിക്കുകയും ചെയ്തത്. KSEB ജീവനക്കാർ എത്തി ഉടൻ തന്നെ ആ ഭാഗത്തെ ലൈൻ ഓഫ് ചെയ്യുകയും ചെയ്തതോടെ വൻ അപകടം തന്നെ ഒഴിവാക്കുകയായിരുന്നു.