മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം വായനാ കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. കെ.ആർ മീരയുടെ "ഖബർ " നോവലിന്റെ അവതരണ ചർച്ചക്ക് കെ.പി വിജയലക്ഷ്മി നേതൃത്വം നൽകി. ജീവിതത്തിൽ പൊരുതിക്കയറുന്ന സ്ത്രീ കഥാപാത്രങ്ങൾ മീരയുടെ നോവലിന്റെ സവിശേഷതയാണെന്ന് കെ.പി വിജയലക്ഷ്മി പറഞ്ഞു.
കെ.വി യശോദ ടീച്ചർ, കാവ്യ കെ. പി , കെ. സജിത, കെ. ബിന്ദു, കെ. കെ ഭാസ്കരൻ, പി. കെ ഗോപാലകൃഷ്ണൻ മാസ്റ്റർ , പി. ദിലീപ് കുമാർ,പി.കെ പ്രഭാകരൻ, പി.കെ.രമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.കെ രമണിയുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ എസ്.വർഷ അദ്ധ്യക്ഷത വഹിച്ചു.ആർ. ശ്രീലത സ്വാഗതവും ആർ.ടി ലീല നന്ദിയും പറഞ്ഞു.