പള്ളിപ്പറമ്പ് :- തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട മുസ്തഫാ കൊടിപോയിലിനെ പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ഹംസ മൗലവി ഉപഹാരം നൽകി.
ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി. യൂസുഫ്, ശാഖ മുസ്ലിം ലീഗ് സെക്രട്ടറി പി. പി. അബ്ദു, സി. കെ. അബ്ദുൽ ലത്തീഫ്, എം. കെ അബ്ദുറഹ്‌മാൻ, ഹാഫിള് അമീൻ, പി. മുനീർ,പി, അബ്ദുൽ ലത്തീഫ്, പി.പി. ഹനീഫ. കെ. വി. ഖൈറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.