പുല്ലൂപ്പിയിൽ പുലിയെ കണ്ടതായി അഭ്യൂഹം
കണ്ണാടിപ്പറമ്പ് : കക്കാട് പുല്ലുപ്പി ജില്ലിക്കമ്പനിക്കു സമീപം പുലിയെ കണ്ടതായി അഭ്യൂഹം. ചൊവ്വാഴ്ച രാത്രി 11.30 നാണ് ഈ ഭാഗത്ത് താമസിക്കുന്ന വീട്ടിലെ രണ്ട് സ്ത്രീകൾ പുലിയെ കണ്ടതായി പ്രദേശവാസികളെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തി. ഇതിനിടെ ഏതാനും യുവാക്കൾ പുലിയുടെ രൂപ സാദൃശ്യമുള്ള ജീവി നായയെ കടിച്ചുകൊണ്ട് കാട്ടിലേക്ക് മറയുന്നതായി കണ്ടു. തുടർന്ന് ഫോറസ്റ്റ് ഓഫിസർമാരും കണ്ണൂർ ടൗൺ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. യുവാക്കൾ കണ്ട ജീവി കാട്ടുപൂച്ചയാണോയെന്ന് സംശയമുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.