കണ്ണാടിപ്പറമ്പ് : എസ്. രമേശൻ നായർ സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ക്ഷേത്ര കർമ്മ പുരസ്കാരം വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയ്‌ക്ക് .
ഫെബ്രുവരി 20 ന് കാഞ്ഞങ്ങാട് വെച്ച് പശ്ചിമബംഗാൾ ഗവർണ്ണർ സി. വി.ആനന്ദ ബോസ്സ് അവാർഡ്ദാനം നിർവ്വഹിക്കും.
ക്ഷേത്ര പരിപാലനം, സാമുഹ്യ സേവനം, ആരോഗ്യ മേഖലയിലെ പ്രവർത്തനം, ഉത്സവാഘോഷങ്ങളിലെ പ്രത്യേകത എന്നിവയൊക്കെ മുൻനിർത്തിയാണ് വിദഗ്ദ സമിതി അവാർഡ് നിർണയിച്ചിരിക്കുന്നത്.