അരിയിൽ ഷുക്കൂർ അനുസ്മരണ സമ്മേളനം നടത്തി

 


തളിപ്പറമ്പ്:-അക്രമത്തിന്റെ പാതയിൽ മുസ്‌ലിം ലീഗ് നടന്നുനീങ്ങിയിട്ടേയില്ലായെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അരിയിൽ ഷുക്കൂർ അനുസ്മരണ സമ്മേളനം തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനീതിയുടെ മുന്നിൽ തലകുനിക്കില്ല.

അക്രമരാഷ്ട്രീയത്തിനുമുന്നിൽ പകച്ചുനിൽക്കില്ല. ഭരണത്തിൽ വന്നിട്ടും സി.പി.എം. അക്രമം നിർത്തുന്നില്ല. ഷുക്കൂറിന്റെ കൊലപാതകത്തിനുശേഷവും അത് തുടരുന്നു.

പരിതാപകരമായ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. പി.കെ.നവാസ് അധ്യക്ഷത വഹിച്ചു. കെ.എം.ഷാജി, അഡ്വ. അബ്ദുൾകരീം ചേലേരി, അഡ്വ. കെ.എ.ലത്തീഫ്, സി.കെ.നജാഫ് എന്നിവർ സംസാരിച്ചു.

സെയ്ദ് നഗറിൽനിന്ന്‌ ആരംഭിച്ച നീതിജാഥയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Previous Post Next Post