മയ്യിൽ:- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുതിയതെരു മേഖല വാഹന പ്രചരണ ജാഥയ്ക്ക് ഇന്ന് കാലത്ത് 10 മണിക്ക് മയ്യിലിൽ തുടക്കമായി ജാഥ ക്യാപ്റ്റനും, ജില്ലാ ജനറൽ സെക്രട്ടറിയുമായ ശ്രീ പുനത്തിൽ ബാസിതിന് മേഖല പ്രസിഡണ്ട്
പി കെ ജയൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു .
രാജൻ തീയ്യറത്ത് , നൗഷാദ്,കെ പി അബ്ദുൽ ഗഫൂർ, രാജീവ് മാണിക്കോത്ത്,യു പി മജീദ് എന്നിവർ സംസാരിച്ചു
പെട്രോൾ ഡീസൽ സെസ് പിൻവലിക്കുക, വർദ്ധിപ്പിച്ച കെട്ടിട നികുതി വെള്ളക്കരം വൈദ്യുതിചാർജ്ജ് പിൻവലിക്കുക,
ചരക്ക് സേവനനികുതി അപാകതകൾ പരിഹരിക്കുക,
വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെൻഷൻ പുനക്രമീകരിക്കുക ,
ഹെൽത്ത് കാർഡിന്റെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫിബ്രവരി 28 ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണയുടെ പ്രചരണാർത്ഥമാണ് ജാഥ.