ചേലേരി :- പിണറായി സർക്കാരിൻ്റെ നികുതി ഭീകരതക്കെതിരെ, വിലക്കയറ്റത്തിനെതിരെ, ദുരിതാശ്വാസ നിധി തട്ടിപ്പിനെതിരെ, ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചേലേരിമുക്ക് ബസാറിൽ പ്രതിഷേധ സദസ്സ് നടത്തി.
പ്രതിഷേധ സദസ്സ് DCC ജനറൽ സിക്രട്ടറി ശ്രീ എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് സിക്രട്ടറിമാരായ സി.ശ്രീധരൻ മാസ്റ്റർ, പി.കെ.രഘുനാഥൻ, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.സുകുമാരൻ, INTUC നേതാവ് എം.വി.മനോഹരൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, പി.കെ.പ്രഭാകരൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് നേതാവ് യഹിയ പള്ളിപ്പറമ്പ് ,എന്നിവർ സംസാരിച്ചു. മണ്ഡലം സിക്രട്ടറി എം.പി. സജിത്ത് മാസ്റ്റർ സ്വാഗതവും ബൂത്ത് പ്രസിഡണ്ട് കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.








