മയ്യിൽ അഥീന നാടക-നാട്ടറിവ് വീട് യൂത്ത് അവാർഡ് ഏറ്റുവാങ്ങി

 


കണ്ണൂർ:- മികച്ചപ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ യൂത്ത് ക്ലബ്ബിനു നെഹ്റു യുവകേന്ദ്ര പ്രഖ്യാപിച്ച അവാർഡ് മയ്യിൽ അഥീന നാടക- നാട്ടറിവ് വീട് ഏറ്റുവാങ്ങി. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ രാജ്യസഭ അംഗം ജോൺ ബ്രിട്ടാസിൽ നിന്നാണ് അഥീനയുടെ പ്രവർത്തകർ അവാർഡ് സ്വീകരിച്ചത്.  അഴീക്കോട് എം എൽ എ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. 

യൂത്ത് ഓഫീസർ കെ. രമ്യ, നെഹ്റു യുവ കേന്ദ്ര പ്രോഗ്രാം സൂപ്പർവൈസർ  ടി എം അന്നാമ്മ, AIR പ്രോഗ്രാം എക്സിക്യുട്ടീവ് വിനോദ് ബാബു എന്നിവർ സംസാരിച്ചു. 25000 രൂപയും പ്രശസ്തിപത്രവും മൊമൻ്റോയും അടങ്ങുന്നതാണ് അവാർഡ്.

         കണ്ണൂർ ജില്ലയിലെ മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവജനങ്ങളുടെ കൂട്ടായ്മയാണ് അഥീന നാടക നാട്ടറിവ് വീട്. അഥീന യുവജന കൂട്ടായ്മയുടെ നവീന മുഖമായി തീരുകയാണ്. യുവതികൾ പ്രധാന ഭാരവാഹികളായ അഥീന വർഷങ്ങളായി കലാകായിക സാമൂഹിക സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമാണ്.

  യുവജനക്ഷേമം, സ്ത്രീശാക്തീകരണം, സാമ്പത്തിക സ്വാശ്രയത്വം, സംരംഭകത്വ വികസനം, തൊഴിൽ പരിശീലനങ്ങൾ, പരീക്ഷാ പരിശീലനങ്ങൾ, പാരൻ്റിംഗ്, നൈപുണി വികസനം, വായനാ പ്രോത്സാഹനം , കലാകായിക സാംസ്കാരിക രംഗത്തെ യുവജനങ്ങളുടെ പങ്കാളിത്ത വിപുലീകരണം , കലാപരിശീലനങ്ങൾ, അവതരണങ്ങൾ, സാമൂഹിക സന്നദ്ധ സേവനപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, വനിതാ ശിശുക്ഷേമം, വയോജനക്ഷേമം തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ശിശിര കാരായി സെക്രട്ടറിയും ദിൽന കെ തിലക് പ്രസിഡണ്ടും ശിഖകൃഷ്ണൻ ട്രഷററുമായ അഥീന നാടക നാട്ടറിവ് വീടിൻ്റെ ആർട്ടിസ്റ്റിക്ക് ഡയരക്ടർ ജിജു ഒറപ്പടിയും കരിവെള്ളൂർ മുരളി രക്ഷാധികാരിയുമാണ്.

Previous Post Next Post