തളിപ്പറമ്പിൽ ചെറുകിട വ്യവസായ വില്പന മേള സംഘടിപ്പിച്ചു

 


തളിപ്പറമ്പ് :-  വ്യവസായ സംരഭകരുടെ ഉല്പന്നങ്ങൾ പ്രാദേശിക വിപണി ഒരുക്കുന്നതിനും, ഉല്പന്നങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമിട്ടു കൊണ്ട് തളിപ്പറമ്പ് ടൌൺ സ്‌ക്വാറിൽ ചെറുകിട വ്യവസായ വില്പന മേള സംഘടിപ്പിച്ചു. കണ്ണൂർ ജില്ല വ്യവസായ കേന്ദ്രത്തിന്റെ യും, തളിപ്പറമ്പ താലൂക് വ്യവസായ കേന്ദ്രത്തിന്റെയും,തളിപ്പറമ്പ നഗരസഭയുടെയും സഹരണത്തോടെ ആണ് സംഘടിപ്പിച്ചത്.

 നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ നീലഗിരി ഗ്രൂപ്പിന്റെ നീലഗിരി തേയില ആദ്യവില്പന പ്രശസ്ത മിമിക്രി താരം ഉസ്മാൻ തളിപ്പറമ്പിന് നൽകി നിർവ്വഹിച്ചു .പൊതുമരാമത്തു വകുപ്പ് സ്ഥിരം സമിതി ചെയർ മാൻ മുഹമ്മദ്‌ നിസാർ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ഓഫീസർ കെ. പി. ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. എം, സുനിൽ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് മെഗാ കലാസന്ധ്യ ഒരുക്കി.

കലാസന്ധ്യ ഉൽഘാടനം സാംസ്‌കാരിക ,കലാ രംഗങ്ങളിൽ ശ്രദ്ദ നേടിയ വല്ലി ടീച്ചർ (കേരളത്തിലെ ആദ്യ വനിത ടീച്ചർ )നിർവഹിച്ചു. തുടർന്ന് ഫ്ലവർസ് ടീവിയിൽ ഉൾപ്പെടെ നിരവധി ചാനൽ ,റേഡിയോ ഷോകളിൽ ശ്രദ്ധ നേടിയ ഉസ്മാൻ തളിപ്പറമ്പ, ജനീഷ്, എന്നിവരുടെ മിമിക്സ് പരേഡും രജിഷ, സന്തോഷ്‌, എന്നിവരുടെ കലാ പരിപാടികളും, ഐ, വി, ഉണ്ണിയുടെ ലഹരി വിരുദ്ധ നാടകവും മേളക്കു മാറ്റു കൂട്ടി. മികച്ച വനിത സംരംഭക ആയി 

സഫീന കെ. വി യെയും 2022-23ലെ വ്യവസായ വകുപ്പിന്റെ വിപണ നൈ പുണ്യത്തിന് നീലഗിരി ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ സി ഇ ഒ ലൈജേഷ് കണ്ടോത്തിനെയും വ്യവസായ വകുപ്പിലെ കെ. പി. ഗിരീഷ് കുമാർ അവാർഡ് നൽകി ആദരിച്ചു കൊണ്ട് വിപണന മേള സമാപനം കുറിച്ചു.

Previous Post Next Post