കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2023 - 24 സാമ്പത്തിക വർഷത്തെ വികസന സെമിനാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽനടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദിന്റെ അദ്ധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ പ്രമീള ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം കരട് വികസന രേഖയും, പഞ്ചായത്ത് വികസന കാഴ്ച്ചപ്പാട് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ മുസ്തഫയും അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ, ജില്ലാ പഞ്ചായത്ത് അംഗം കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി ഷമീമ ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. അബ്ദുൽ അസീസ്, കെ.എം ശിവദാസൻ ,എം.ദാമോദരൻ, ഇ.വി വേണുഗോപാൽ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും , പ്ലാൻ ക്ലർക്ക് ഷനിൽ നന്ദിയും പറഞ്ഞു.