മയ്യിൽ:-നെഹ്റു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് പാർലിമെൻറിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു.
അഴീക്കോട് എം എൽ എ കെ വി സുമേഷ്, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് വിനോദ് ബാബു എന്നിവർ ഉപഹാരം നൽകി. യൂത്ത് ഓഫീസർ കെ. രമ്യ, നെഹ്റു യുവകേന്ദ്ര പ്രോഗ്രാം സൂപ്പർവൈസർ ടി എം അന്നാമ്മ എന്നിവർ സംസാരിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്തിലെ നാലു പ്രതിഭകൾ ആദരമേറ്റുവാങ്ങി. തുർക്കിയിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഇരട്ട വെള്ളിമെഡൽ നേടിയ പ്രിയ പ്രമോദ്, നാടൻപാട്ട് പരിശീലകനും കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവുമായ ഒ ശരത്കൃഷ്ണ, അഥീന നാടക - നാട്ടറിവ് വീട് പ്രസിഡണ്ടും കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവുമായ ദിൽന കെ തിലക് , അഥീന നാടക-നാട്ടറിവ് വീട് ജോയിൻ്റ് സെക്രട്ടറിയും സംസ്ഥാന കേരളോത്സവ മികച്ച നടനും തിറയാട്ടം ഫോക്ക് മെഗാഷോ വിഷ്വൽ കോ-ഓർഡിനേറ്ററുമായ നന്ദു ഒറപ്പടി എന്നിവരാണ് ആദരമേറ്റുവാങ്ങിയത്.