മഹാശിവരാത്രി ദിനത്തിൽ കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ആയിരങ്ങൾ ദർശനം നടത്തി

 


 കണ്ണാടിപ്പറമ്പ്:- മഹാശിവരാത്രി ദിനമായ ശനിയാഴ്ച കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ നെയ്യമൃത് വെച്ച് തൊഴുതു രാവിലെ മുതൽ ആരംഭിച്ച വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രം മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു നിരവധി ഭക്തർ പഴക്കുലകൾ നടയിൽ സമർപ്പിച്ചു ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ശിവ സഹസ്രനാമ പാരായണം നടന്നു വൈകുന്നേരം ശിവപൂജക്ക് ശേഷം  പാനകവും പഴവും വിതരണം ചെയ്തു തുടർന്ന് ക്ഷേത്രം വേദിയിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

Previous Post Next Post