ചട്ടുകപ്പാറ :- കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (CITU) മയ്യിൽ ഏരിയ സമ്മേളനത്തിന് മുന്നോടിയായി നിർമ്മാണ തൊഴിലാളി യൂണിയൻ മാണിയൂർ വേശാല ഡിവിഷൻ കമ്മറ്റികളുടെ നേതൃത്വത്തിൽ സമ്മേളന പതാകദിനം ആചരിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ കുതിരയോടൻ രാജൻ, പി.ഗംഗാധരൻ, വേശാല ഡിവിഷൻ പ്രസിഡണ്ട് എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
മയ്യിൽ ഏരിയ സമ്മേളനം ഫെബ്രുവരി 12 ന് ഞായറാഴ്ച രാവിലെ 9.30 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ഹാൾ ചട്ടുകപ്പാറയിൽ CITU ജില്ലാ സെക്രട്ടറി ഇ. സുർജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും.