കൊളച്ചേരി :- സർവ്വീസ് പെൻഷൻകാരോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കെ.എസ്. എസ്.പി എ യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ട്രഷറികൾക്ക് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി കൊളച്ചേരി സബ് ട്രഷറിക്ക് മുന്നിൽ നടന്നുവരുന്ന സത്യാഗ്രഹം മൂന്നാം ദിവസമായ ഇന്ന് സംസ്ഥാന കമ്മിറ്റി അംഗം വി.വി. ഉപേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.ശിവരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി കെ.സി.രാജൻ മാസ്റ്റർ, കെ.സി. രമണി ടീച്ചർ, എ പി പവിത്രൻ മാസ്റ്റർ, എൻ.കെ. മുസ്തഫ , ടി.പി. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ടി.പി. പുരുഷോത്തമൻ, ചേലേരി മണ്ഡലം പ്രസിഡണ്ട് പ്രേമാനന്ദൻ എന്നിവർ പ്രസംഗിച്ചു.
സി.ശ്രീധരൻ മാസ്റ്റർ, കെ.പി. ചന്ദ്രൻ, എം.ബാലകൃഷ്ണൻ , അബ്ദുൾ സലാം, സി.വിജയൻ ,കെ.ചന്ദ്രൻ, പി.പി.മുഹമ്മദ്, പി.പി. മുകുന്ദൻ, പി.എം. അബൂബക്കർ മാസ്റ്റർ, സി.ഒ. ശ്യാമള ടീച്ചർ, കെ.എം. പുഷ്പജടീച്ചർ , ടി.ഒ. നാരായണൻ കുട്ടി, എം.പി. പ്രസന്ന, ഇ.കെ.വാസുദേവൻ, കെ.സി. പ്രേമരാജൻ, ആർ. ദിവാകരൻ എന്നിവർ നേതൃത്വം നൽകി.