നാറാത്ത്:- ചിദാഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ നാമ വൈഭവ ലിഖിത യജ്ഞ ജേതാക്കളെ ആദരിക്കലും , പത്മശ്രീ എസ് ഡി ആർ പ്രസാദിന് സ്വീകരണവും നൽകി. ചിദഗ്നി ചെയർമാൻ കെ എൻ . രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .പത്മശ്രീ എസ് ഡി ആർ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ: എം വി മുകുന്ദൻ , ഗ്രന്ഥകാരൻ മുരളി മോഹൻ , മാധ്യമ പ്രവർത്തകൻ ശിവദാസ് കരിപ്പാൽ എന്നിവർ പ്രസംഗിച്ചു.
ലിഖിത യജ്ഞ ജേതാക്കളായ രാഖി മോൾ കാഞ്ഞങ്ങാട്, ജി സുമ കോട്ടയം, ടിവി അനുശ്രീ ചേലേരി,പി ലത ചാല, എഡുക്കേഷൻ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഗായത്രി ബലറാം, ശില്പി ശ്രീദീപ് നാറാത്ത്, ഗായിക നിസ്വന സജിത്ത്, സി വിദ്യ കക്കാട് എന്നിവരെ ആദരിച്ചു.