കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്‌കൂൾ SSLC "സ്‌മൃതി 84" ബാച്ചിന്റെ സംഗമവും വാർഷിക ജനറൽബോഡിയും പറശ്ശിനിക്കടവ് ഹൗസ്സ്ബോട്ടിൽ വച്ച് നടന്നു.ചെയർമാൻ മൊയ്തീൻ സി.കെ അധ്യക്ഷത വഹിച്ചു. കൺവീനർ ദിനേശൻ ടി.കെ റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് സത്യൻ.സി ചെയർമാൻ, ബാലൻ. കെ വൈസ് ചെയർമാൻ, രമേശൻ എ.വി കൺവീനർ, ആയിഷ കെ.പി ജോയിന്റ് കൺവീനർ, ബഷീർ സി പി ട്രഷറർ, അശോകൻ പാട്ടയം സാവിത്രി,പ്രേമ. കെ,രുഗ്മിണി.സി തുടങ്ങിയ ഒൻപത് അംഗ പുതിയ കമ്മിറ്റിയും നിലവിൽ വന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ബോട്ടുയാത്ര വൈകുന്നേരം 5 മണിവരെ നീണ്ടു പരിപാടിയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പാട്ടുകളും വിവിധതരം കലാപരിപാടികളുമായി പിരിഞ്ഞു.