കണ്ണൂർ : എട്ടിക്കുളം താജുൽ ഉലമാ എജുക്കേഷൻ സെൻ്ററിൽ നടന്ന SYS ജില്ലാ യൂത്ത് കൗൺസിൽ സമാപിച്ചു. കെ. എം അബ്ദുല്ലക്കുട്ടി ബാഖവിയുടെ അധ്യക്ഷതയിൽ കെ. പി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ആർ.പി ഹുസൈൻ ഇരിക്കൂർ, ഇ.കെ മുഹമ്മദ് കോയ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
പുതിയ വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ യൂത്ത് കൗൺസിൽ തെരഞ്ഞെടുത്തു. അബ്ദുറഷീദ് സഖാഫി മെരുവമ്പായി (പ്രസിഡണ്ട്), നിസാർ അതിരകം (ജനറൽ സെക്രട്ടറി), കെ.വി സമീർ (ഫിന.സെക്രട്ടറി) ഷാജഹാൻ മിസ്ബാഹി ഏളന്നൂർ (പ്രസി. ഓർഗനൈസിംഗ്), ശറഫുദീൻ അമാനി (പ്രസി.ദഅവാ ), മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ (പ്രസി.സാമൂഹികം), അബ്ദുൽ ഹഖീം സഖാഫി ( സാംസ്കാരികം ), റഷീദ്. കെ മാണിയൂർ (സെക്ര.ഓർഗനൈസിംഗ്), നവാസ് കൂരാറ (സെക്ര. ദഅവ) അംജദ് മാസ്റ്റർ (സെക്ര. സാമൂഹികം) റിയാസ് കക്കാട് (സെക്രട്ടറി സാന്ത്വനം) പി. സി മഹ്മൂദ് (സെക്രട്ടറി സാംസ്കാരികം)
അബ്ദുൽ ഹഖീം സഅദി,അബ്ദു റഷീദ് ദാരിമി, സിദ്ദീഖ് സിദ്ദീഖി, അബ്ദു റഷീദ് നരിക്കോട്, അബ്ദു റഷീദ് സഖാഫി, നിസാർ അതിരകം, കെ.വി സമീർ , മുനവ്വിർ അമാനി പുറത്തീൽ തുടങ്ങിയവർ സംസാരിച്ചു.