മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും മാർച്ച് 10 വെള്ളിയാഴ്ച നടക്കും. തളിപ്പറമ്പ് സൗത്ത് എഇഒ സുധാകരൻ ചന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് സൗത്ത് ബി പി സി ഗോവിന്ദൻ എടാടത്തിൽ എൻഡോവ്മെന്റ് വിതരണം ചെയ്യും.
ദേശീയ അധ്യാപക അവാർഡ് രാധാകൃഷ്ണൻ മാണിക്കോത്ത്, കെ. സി ശേഖരൻ മാസ്റ്റർ പുരസ്കാര ജേതാവും കയരളം യുവജന ഗ്രന്ഥാലയം പ്രസിഡന്റുമായ കെ.പി കുഞ്ഞികൃഷ്ണൻ, സ്കൂൾ മാനേജറും മുൻ പ്രധാനധ്യാപികയുമായ പി.കെ ഗൗരി ടീച്ചർ, പി.പി രമേശൻ എന്നിവർ അതിഥികളാവും.
സ്കൂളിലെ പൂർവ്വ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് വിരമിക്കലിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കും. മുൻ പ്രധാനാധ്യാപിക പി.കെ ഗൗരി ടീച്ചർ ഏറ്റുവാങ്ങും. വിദ്യാർഥികളും രക്ഷിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. സമാപന സമ്മേളനം വാർഡ് മെമ്പർ എ. പി സുചിത്ര ഉദ്ഘാടനം ചെയ്യും.