കൊളച്ചേരി :- നണിയൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 16 മുതൽ 18 വരെ നടക്കും.
ഏപ്രിൽ 16 ഞായറാഴ്ച നാഗ പ്രതിഷ്ഠാദിനം. രാവിലെ 9 മണി മുതൽ വിശേഷാൽ പൂജകൾ നടക്കും. രാത്രി 7.30 ന് ചൊവ്വ വിളക്ക് .
ഏപ്രിൽ 17 തിങ്കളാഴ്ച ചിലങ്ക കലാസമിതി തൃശ്ശൂർ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ഹരിശ്രീ കലാസമിതിയുടെ ഡിജിറ്റൽ അരയന്നം, ഡിിറ്റൽ ചിത്രശലഭം ഡാൻസ്, താലപ്പൊലി മുത്തുക്കുടകളോടു കൂടി നണിയൂർ ഇളനീർ പടിയിൽ നിന്നും ആരംഭിക്കുന്ന വർണ്ണശബളമായ കാഴ്ചവരവ്. തിങ്കളാഴ്ച രാത്രി 10 മണിക്ക് കരിമരുന്ന് പ്രയോഗം, തെയ്യക്കോലങ്ങൾ വീരൻ, വീരാളി എന്നിവ നടക്കും.
ഏപ്രിൽ 18 ചൊവ്വാഴ്ച പുലർച്ചെ പുതിയ ഭഗവതി, ഭദ്രകാളി കെട്ടിയാടും. ഏപ്രിൽ 17 രാത്രി 8 മണി മുതൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.