നണിയൂർ എ.എൽ.പി സ്കൂളിൽ ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് മാർച്ച്‌ 17 , 18 തീയതികളിൽ


കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂളിൽ ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് മാർച്ച്‌ 17 , 18 തീയതികളിൽ നടക്കും. മാർച്ച്‌ 17 വെള്ളിയാഴ്ച രാവിലെ 9.30 ന് രജിസ്‌ട്രേഷൻ നടക്കും.10 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 11 മണിക്ക് കേരള ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ 'കളിയും ചിരിയും', ഉച്ചയ്ക്ക് 2 മണിക്ക് എം. കെ ഹരിദാസൻ മാസ്റ്റർ 'പേപ്പർ ഫൺ', വൈകുന്നേരം 4 മണിക്ക് ഇരിക്കൂർ ബി.ആർ.സി ട്രെയ്നർ ഉനൈസ് മാസ്റ്റർ 'സ്വീറ്റ് ഇംഗ്ലീഷ്', രാത്രി 8 മണിക്ക് നിധീഷ് കയരളം ക്യാമ്പ് ഫയർ എന്നീ പരിപാടികൾ നടത്തും.

മാർച്ച്‌ 18 ശനിയാഴ്ച രാവിലെ 7 മണിക്ക് 'പ്രകൃതിയെ അറിയാം' ഫീൽഡ് ട്രിപ്പ്‌, 10 മണിക്ക് ശ്രീജിത്ത്‌ വെള്ളുവയലിന്റെ നാടകക്കളരി എന്നിവ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ക്യാമ്പ് സമാപിക്കും.

Previous Post Next Post