കരിങ്കൽ ക്കുഴി :- കെ എസ് & എ സി വാർഷികം നാട്ടുത്സവത്തിൻ്റെ ഭാഗമായി മാർച്ച് 19 ഞായറാഴ്ച കരിങ്കൽക്കുഴി തിലക് പാർക്കിൽ ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ചിത്രരചനാ മത്സരങ്ങൾ നടക്കും.
10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെൻസിൽ ഡ്രോയിംഗ്, 11മുതൽ 16 വരെയുള്ള കുട്ടികൾക്ക് ജലച്ചായം 17 വയസ്സിന് മുകളിലുള്ളവർക്ക് ജലച്ചായം എന്നിങ്ങനെയാണ് മത്സരം. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്ത് പരിധിക്കുള്ളിൽ താമസിക്കുന്നവർക്കാണ് മത്സരം.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 9495938195