മുല്ലക്കൊടി കോ-ഓപ്പ്: റൂറൽ ബേങ്കിന്റെ സഹകരണ നീതി മെഡിക്കൽ സ്റ്റോർ കമ്പിലിൽ ഉദ്ഘാടനം ചെയ്തു



 

കമ്പിൽ :- മുല്ലക്കൊടി കോ-ഓപ്പ്: റൂറൽ ബേങ്കിന്റെ സഹകരണ നീതി മെഡിക്കൽ സ്റ്റോർ കമ്പിൽ ടാക്കീസ് റോഡിലെ എ.പി.കെ സ്ക്വയറിൽ അഴീക്കോട്‌ എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.

പി. പി സുനിലൻ, എൻ.അനിൽകുമാർ, എം. ദാമോദരൻ, കെ. വി ഗോപിനാഥൻ, പി. കെ വേണുഗോപാലൻ നമ്പ്യാർ, കെ.ബാലസുബ്രഹ്മണ്യൻ, എൻ.ബിന്ദു, ടി.വി വത്സൻ, കെ. വി പത്മനാഭൻ, കെ .മോഹനൻ, ഇ.പി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.പവിത്രൻ സ്വാഗതവും സെക്രട്ടറി സി.ഹരിദാസൻ നന്ദിയും പറഞ്ഞു.




Previous Post Next Post